Nov 21, 2012

നെല്ലിയാമ്പതി 2: മാമ്പാറയുടെ ഉച്ചിയിലേക്ക്

ഇത് നെല്ലിയാമ്പതി യാത്രയുടെ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം കാണാത്തവര്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്തു കാണാം
--------------------------------------------------------------------

മാമ്പാറയിലേക്ക്‌ ജീപ്പ് സര്‍വിസ് ഇല്ല എന്ന് അറിയാവുന്നത് കൊണ്ട്, നടന്നു കയറാനുള്ള എല്ലാ തെയ്യാരെടുപ്പോടും കൂടിയാണ് ഞങ്ങള്‍ വന്നത്. 

കഴിഞ്ഞ പതിനഞ്ചു ദിവസമായി ദിവസവും ഞങ്ങള്‍ അഞ്ചു കിലോമീറ്റര്‍ നടക്കാറുണ്ട്. 

കൂടാതെ, യാത്രയില്‍ ആവശ്യത്തിന് വെള്ളം, കക്കിരി, കാരറ്റ് മുതലായ പച്ചക്ക് തിന്നാന്‍ പറ്റുന്ന കുറച്ചു പച്ചക്കറികള്‍, ഗ്ലൂക്കോസ് പൊടി എന്നിവയും കരുതിയിരുന്നു. സമയം വൈകിപ്പോകുകയാണെങ്കില്‍ കഴിക്കാന്‍ അവില്‍ പഞ്ചസാര പഴം എന്നിവ വേറെയും. ചുരുക്കി പറഞ്ഞാല്‍ വന്‍ സെറ്റപ്പില്‍ തന്നെ ആയിരുന്നു ഞങ്ങള്. 

നാലഞ്ചു കിലോമീറ്റര്‍ നടത്തതിനിടയില്‍ ഒരുപാട് ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞു. എല്ലാം കൂടെ ഇവിടെ ഇടാന്‍ പറ്റില്ലല്ലോ. കുറച്ചെണ്ണം ഇവിടെ ഇടാം. ചെറിയ അടിക്കുറിപ്പ്കളോടെ 


വഴി തുടക്കത്തില്‍ ഇങ്ങനെ ആയിരുന്നു. കണ്ടാല്‍ വലിയ കുഴപ്പമില്ല. ഇടയ്ക്കു വണ്ടികള്‍ ഒക്കെ പോകാരുണ്ടെന്നു തോന്നുന്നു. ഈ വഴിയിലേക്ക്‌ ഇറങ്ങിയതോടെ നമ്മള്‍ അറിയാതെ ചിലര്‍ നമ്മുടെ കാലുകളില്‍ കടിച്ചു പിടിച്ചു നമ്മോടൊപ്പം യാത്ര തുടങ്ങിയിരുന്നു. അട്ടകള്‍.,,,, കുറെ കഴിഞ്ഞാണ് നമ്മള്‍ കാര്യം അരിഞ്ഞത്. അട്ടയെ പ്രതീക്ഷിചിരുന്നെന്കിലും ഇത്ര നേരത്തെ അവര്‍ എത്തുമെന്ന് കരുതിയില്ല.

അട്ടയെ തുരത്താന്‍ മൂക്കുപോടിയും പിന്നെ റോയല്‍ മിരാഷിന്റെ പുതിയൊരു സ്പ്രേയും കരുതിയിരുന്നു. സൊ അട്ട വാസ് നോട്ട് എ പ്രോബ്ലം. 

ഈ റോഡിന്‍റെ അവസാനം ഒന്ന് രണ്ടു വീടുകള്‍ ഉള്ള ഒരു സ്ഥലം എത്തി. ഫാം ഹൌസ് ആണെന്ന് തോന്നുന്നു. അവിടെ ഒരു കുഴിയില്‍ കുറെ താറാവുകള്‍ നീന്തി തുടിക്കുന്നു. ആ കാഴ്ച വളരെ ബ്യൂട്ടിഫുള്‍ ആയി തോന്നി. അവിടെ നിന്നെടുത്ത ആ മനോഹര ചിത്രം ദാ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

പിന്നെ മല കയറാന്‍ തുടങ്ങി. കുറച്ചു നടന്നപ്പോ തന്നെ കിതച്ചു തുടങ്ങി. നമ്മളെ അഞ്ചു കിലോമീറ്റര്‍ നടത്തം ഒന്നും വല്യ കാര്യം ആയിരുന്നില്ല എന്ന് മനസ്സിലായി. പിന്നെ വടിയൊക്കെ കുത്തിപിടിചായിനടത്തം.


ഇടയ്ക്കു  ചെറിയ ഇറക്കങ്ങള്‍ ഉണ്ടാവും. പിന്നെ വലിയ കയറ്റങ്ങള്‍ വരും. പോകുന്ന വഴിയില്‍ നിറയെ പൂമ്പാറ്റകളുണ്ടായിരുന്നു കൂട്ടിനു. വിവിധ തരം പക്ഷികളും...

കുറച്ചു പൂമ്പാറ്റകള്‍ ഇതാ ഇവിടെ കൂട്ടം കൂടി നില്‍കുന്നു.

പഴയ എന്തോ സൂക്ഷിപ്പ് കേന്ദ്രം ആണെന്ന് തോന്നുന്നു. ആകെ ഇടിഞ്ഞു പൊളിഞ്ഞിടുന്ടെങ്കിലും കാണാന്‍ നല്ല ഭംഗിയുണ്ട്.

ഇതയും ഭംഗിയുള്ള കാഴ്ചകള്‍ ആണെങ്കിലും മല കയറി ഞങ്ങള്‍ അവശരായി. ഗ്ലൂകോസ് പൊടി എല്ലാം തീര്‍ന്നു തുടങ്ങി.

അപ്പോഴാണ് മുന്നില്‍ ആള്‍ താമസം ഇല്ലാത്ത ഒരു വീട് കണ്ടത്‌., ഞങ്ങള്‍ക്ക് നല്ലൊരു വിശ്രമ കേന്ദ്രം ആയി അത്. ആ വീടിന്റെ ഉമ്മറത്തെ തിണ്ണയില്‍ ഇരുന്നാല്‍ ചുറ്റിലും മനം കുളിര്പിക്കുന്ന കാഴ്ചകള്‍ ആണ്.

ആ വീടിന്റെ പിന്നാമ്പുറത്തെ കാഴ്ച.

പിന്നെ അങ്ങോട്ട വഴിയൊക്കെ ആകെ ഭീതി പ്പെടുത്തുന്ന അവസ്ഥയില്‍ ആയിരുന്നു. ഇടയ്ക്കു ഇടയ്ക്കു ആന പിന്ടങ്ങള്‍ കാണുന്നത് ആ ഭയത്തിനു ആക്കം കൂട്ടി.

അങ്ങനെ നമ്മുടെ ലക്ഷ്യ സ്ഥാനം കണ്ടുതുടങ്ങി. മുമ്പ് ജീപ്പ് പോയിടുള്ള അടയാളം വളരെ ദൂരെ നിന്ന് തന്നെ കാണാം. 
ഈ ഭാഗത്തിന്റെ മറ്റൊരു ചിത്രം ഇവിടെ ക്ലിക്ക് ചെയ്തു കാണാം 
ആ കാണുന്ന സ്ഥലത്ത് നിന്നും ഇങ്ങോട്ട നോക്കുമ്പോള്‍ മരങ്ങള്‍ ചേര്‍ന്ന് നിന്ന് ഒരു തുരങ്കം ഉണ്ടായത്‌ കാണാം. രസകരമായ ആ കാഴ്ച ഇവിടെ ക്ലിക്ക് ച്യ്ത് കാണാം 

നല്ല പച്ചപ്പാര്‍ന്ന വഴികള്‍

അങ്ങനെ മുകളിലേക്ക് കയരികൊണ്ടിരിക്കുമ്പോ ഉള്ള കാഴ്ച്ച

അങ്ങനെ മുകളില്‍ ഭൂമിയുടെയും ആകാശത്തിന്റെയും അതിര്‍ത്തി എത്തി, ഇതാണ് ആ അതിര്‍ത്തി.

ആ വിശാലമായ കുന്നിന്‍ പുറത്ത്‌ ഞങ്ങള്‍ ആര്മാദിച്ചു

ചുറ്റും ഓടി നടന്നു കാഴ്ചകള്‍ കണ്ടു.

ഒരു ഭാഗം ഇങ്ങനെ

വേറൊരു ഭാഗം ഇങ്ങനെ.

മറ്റൊരു ഭാഗം ഇതുപോലെ


ഒരു ഭാഗത്ത് നിന്നെടുത്ത മൂന്നു ചിത്രങ്ങള്‍ ഒരുമിച്ച് വെച്ച് ഉണ്ടാക്കിയ ഒരു പനോരമ. വലതു വശത്തെ പാറയുടെ അറ്റത്ത് കയറി നിന്ന് ഞങ്ങള്‍ എടുത്ത ഫോട്ടോ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം.


അങ്ങനെ സന്ധ്യ വരെ ഞങ്ങള്‍ അവിടെ കഴിച്ചുകൂട്ടി.

പിന്നെ ഓടി. മേഘം മൂടി തുടങ്ങിയ താഴ്വാരങ്ങളിലൂടെ താഴേക്ക്‌.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

4 comments:

  1. ചിത്രങ്ങള്‍ തന്നെയാണ് വിവരണം.

    ReplyDelete
  2. ചിത്രങ്ങളും വിവരണവും ഇഷ്ടപ്പെട്ടു!!
    വിവരണം കുറഞ്ഞു പോയോ എന്ന് ഒരു തോന്നല്‍!!!
    ആശംസകള്‍!!

    ReplyDelete
  3. സംസാരിക്കുന്ന ചിത്രങ്ങൾ! സംസാരിക്കാൻ നന്നേ മടിയുള്ള ബ്ലോഗറും! ഇത്തിരികൂടി വിശേഷങ്ങൾ പറയൂൂന്നേ. ദേ, എന്റെ ബ്ലോഗിലുണ്ട് യാത്രാവിശേഷം കത്തി വെച്ചതിന്റെ നല്ലൊരുദാഹരണം. ഒന്ന് കേറിയിറങ്ങാൻ പാകത്തിൽ!!!

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...